ടെലിഗ്രാമിലൂടെ നഗ്ന വീഡിയോ കോൾ ചെയ്തു ; പിന്നാലെ മലയാളി യുവാവിന് സംഭവിച്ചത്….!

For full experience, Download our mobile application:
Get it on Google Play

വയനാട് : ടെലിഗ്രാമിലൂടെ നഗ്ന വീഡിയോ കോൾ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുമായി ബന്ധപ്പട്ട് രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ . രാജസ്ഥാനിലെ സവായ് മദേപൂരിലെ ജെറവാദ സ്വദേശിനിയായ മനീഷ മീണയെ (28)വയനാട് സൈബർ പോലീസ് ജയ്‌പൂരിൽ നിന്നാണ് പിടികൂടിയത്. ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് യുവതി അഞ്ച് ലക്ഷം രൂപയാണ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയതിന് ശേഷമാണ് മനീഷ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് യുവതി ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് യുവാവിൽ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. കേരളാ പൊലീസ് തന്നെ തിരക്കി രാജസ്ഥാനിലെത്തിയ വിവരമറിഞ്ഞതോടെ മനീഷ യുവാവിന് പണം തിരികെ അയച്ചുകൊടുക്കുകയായിരുന്നു.അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്നുവരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിലുളള തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...