നമസ്തേ ട്രംപ് പരിപാടി താരസംഗമമാക്കാൻ കേന്ദ്ര സർക്കാർ ; സച്ചിനടക്കമുള്ള ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ക്ഷണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്തേ ട്രംപ് പരിപാടി ഒരു സൂപ്പർ താരസംഗമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം പരിപാടിയിലേക്ക് ക്ഷണമുണ്ട്. എ.ആർ റഹ്മാൻ നയിക്കുന്ന സംഗീത നിശയും ഉണ്ടാവുമെന്നാണ് വിവരം.

അതീവ രഹസ്യമായാണ് നമസ്കാരം ട്രംപ് പരിപാടിയുടെ ഒരുക്കങ്ങളെല്ലാം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ  ഉദ്ഘാടനം കൂടിയാവുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ സച്ചിനും കപിൽ ദേവും, സുനിൽ ഗവാസ്കറും എത്തുമെന്നാണ് വിവരം. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ പാർഥിവ് പട്ടേൽ ഫാസ്റ്റ്ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്കും ക്ഷണമുണ്ട്.

പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലെത്തണമെന്നാണ് നിർദ്ദേശം. വമ്പൻ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. എ ആർ റഹ്മാൻ സോനു നിഗം എന്നിവരുടെ പേരുകളാണ് കലാപരിപാടികൾക്കാണ് ക്ഷണിച്ചവരുടെ ലിസ്റ്റിലുള്ളത്. എആർ റഹ്മാന്റെ  ജയ്ഹോ സ്റ്റേഡിയത്തിൽ ആവേശമുയർത്തുന്നത് കാത്തിരിക്കുന്നുണ്ട് സംഗീതാസ്വാദകർ. ഗുജറാത്തി നാടോടി സംഗീതഞ്ജരായ കിർത്തിദാൻ ഗാഡ്‍വി പാർഥിവ് ഗോഹിൽ എന്നിവരുടെ പരിപാടിയും ഉണ്ടാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....