പത്തനംതിട്ട : കുട്ടികൾക്കിടയിൽ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും അവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപെടുത്തുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷനും പത്തനംതിട്ട ചൈൽഡ് വെൽഫേർ കമ്മിറ്റിയും സംയുക്തവുമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിക്കുന്നു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാർഡുകളിലും കളികളങ്ങൾ തയ്യാറാക്കുകയും ബാലസഭാ കുട്ടികൾക്ക് കളികളിൽ ആഭിമുഖ്യം വളർത്തലും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വാർഡ്‌തലം മുതൽ കളികളങ്ങൾ ഒരുക്കി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾ ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടീമുകൾ രൂപികരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എ ഡി എസ്, സ്കൂൾ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്നാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ക്യാമ്പയിന് പേരും ലോഗോയും പൊതുജങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും സമർപ്പിക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ10 . അയക്കേണ്ട വിലാസം : [email protected]