തിരുവനന്തപുരം: സെക്രട്ടറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷത്തിന് അയവില്ല. പാര്‍ട്ടിയിലെ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത്. നെയിംബോര്‍ഡ് ഇല്ലാത്തവരാണ് സമരക്കാരെ മര്‍ദ്ദിച്ചത്.
വനിത പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് ഷാഫി പറമമ്പില്‍ എംഎല്‍എയും പറഞ്ഞു. തലയ്ക്ക് അടിക്കരുതെന്ന നിര്‍ദേശം മറികടന്നായിരുന്നു ലാത്തിച്ചാര്‍ജ്. വനിത പ്രവര്‍ത്തകര്‍ക്കുനേരെ പോലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായും സമരക്കാര്‍ ആരോപിച്ചു.
കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിക്കുകയാണ്. സംഘര്‍ഷാന്തരീക്ഷത്തിലാണ് ഇപ്പോഴും സെക്രട്ടറിയറ്റ് പരിസരം. സെക്രട്ടറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായത് ഉച്ചയോടെയാണ്. സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പോലീസുമായി ഏറ്റുമുട്ടില്‍ കലാശിച്ചു. പോലീസ് രണ്ടുതവണ ലാത്തിവീശി, നിരവധിപേര്‍ക്ക് പരുക്കേറ്റു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ.എസ്. നായരുടെ തല പൊട്ടി. കല്ലും വടികളുമായി പോലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പോലീസുകാരനെ വളഞ്ഞിട്ട് തല്ലി, നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റു.