‘ജവാൻ റം’, പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം. ഒരു വിമുക്ത ഭടനാണ് ധന വകുപ്പിന് നിവേദനം നൽകിയത്. നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണിപ്പോൾ. ‘ജവാൻ’ എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് പരാതിയിൽ പറയുന്നത്. മദ്യം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സർക്കാർ സ്ഥാപനം ആയതിനാൽ പേര് മാറ്റാൻ ഉടൻ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ മദ്യത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെയും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ ജവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാൻഡ് നെയിം മാറ്റാൻ സർക്കാർ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ് ജവാൻ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉദ്പാപാദിപ്പിക്കുന്ന മദ്യ ബ്രാൻഡിന് വലിയ കേരളത്തിൽ പ്രചാരമുണ്ട്.

നിലവിൽ നാല് ലൈനുകളിലായി 7500 കേസ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്.  1.50 ലക്ഷം കേസ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് ജവാൻ വിതരണം നടക്കുന്നത്. ഉദ്പാദന ലൈനുകൾ കൂട്ടണമെന്ന്  ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

ആറ് ലൈനുകൾ കൂടി വേണമെന്നാണ് ആവശ്യം.  നിർമാണം വർധിപ്പിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള മദ്യം എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ശുപാർശ നടപ്പിലായാൽ 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാനാകും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനിയുടെ കണക്ക്. ഇത് സർക്കാറിന്റെ പരിഗണനയിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...