തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നമ്മുടെ കൃഷി-നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണ്‍ കാലത്ത് എല്ലാ വീട്ടു വളപ്പിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് തുടക്കമായി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനും വ്യായാമത്തിനുമായി അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 6500 പായ്ക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം നടത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വി.ജെ. റെജി എന്നിവര്‍ അറിയിച്ചു.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഇളമണ്‍ മനയിലെ കൃഷി സ്ഥലത്ത് വിത്തു പാകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനില്‍ കുമാര്‍, അംഗം ഈപ്പന്‍ കുര്യന്‍, പി.എന്‍.നമ്പൂതിരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.രമേശ് ഇളമണ്‍, ഡോ.വരദാ ഇളമണ്‍, ശശികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പുളിക്കീഴില്‍ നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം പദ്ധതി തുടങ്ങി
RECENT NEWS
Advertisment