പുളിക്കീഴില്‍ നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം പദ്ധതി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നമ്മുടെ കൃഷി-നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണ്‍ കാലത്ത് എല്ലാ വീട്ടു വളപ്പിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് തുടക്കമായി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനും വ്യായാമത്തിനുമായി അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 6500 പായ്ക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം നടത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വി.ജെ. റെജി എന്നിവര്‍ അറിയിച്ചു.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഇളമണ്‍ മനയിലെ കൃഷി സ്ഥലത്ത് വിത്തു പാകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനില്‍ കുമാര്‍, അംഗം ഈപ്പന്‍ കുര്യന്‍, പി.എന്‍.നമ്പൂതിരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.രമേശ് ഇളമണ്‍, ഡോ.വരദാ ഇളമണ്‍, ശശികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...