ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ്മ. നടിയുടെ മേക്കോവറിനും ഫോട്ടോഷൂട്ടിനും വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. അവയെല്ലാം ഇൻസ്റ്റാഗ്രാമിൽ വലിയ തരംഗമായി മാറാറുമുണ്ട്. അതിനു പിന്നാലെ ഇപ്പോഴിതാ നടിയുടെ മറ്റു ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഓണം സ്പെഷ്യൽ ലുക്കിലുള്ള താരത്തിൻ്റെ കിടിലൻ ലെഹങ്ക ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറുന്നത്.
ഫോട്ടോഗ്രാഫർ അജിൻ ടോം, കോസ്റ്റ്യൂം ദേവ്‌രാഗ്, സ്റ്റൈൽ അരുൺ ദേവ്, വിഡിയോ ചിക്കു എന്നിവരാണ് ചിത്രങ്ങൾക്ക് പിന്നിലെ അണിയറ പ്രവർത്തകർ. ജോയുടെ മേക്കപ്പിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് മറ്റുസിനിമകൾ.