കൊല്‍ക്കൊത്ത : നാരദ കേസില്‍ ടിഎംസി നേതാക്കളുടെ ജാമ്യഹര്‍ജി വിശാല ബെഞ്ചിന് വിട്ടു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാനും കോടതി ഉത്തരവിട്ടു.
തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളും പുതിയ മമത മന്ത്രിസഭയിലെ അംഗങ്ങളായ ഫര്‍ഹദ് ഹകീം, സുബ്രത മുഖര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ശാരദ അഴിമതി കേസ് പൊങ്ങിവന്ന 2014ല്‍ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഇതില്‍ ഫര്‍ഹദ് ഹകീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്ക് ഇത്തവണയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ തന്നെ. ഓണ്‍ലൈന്‍ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തില്‍ തൃണമൂല്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തിയതാണ് കേസ്.