കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നു കിലോ മയക്കു മരുന്നുമായി വിദേശയുവതി പിടിയില്‍. ദോഹ വഴി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ആണ് ഇവരെ പിടികൂടിയത്. സിംബാവേ സ്വദേശിനി ഷാരോണ്‍ ചിക്വാസയാണ് പിടിയിലായത്. ബംഗളരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. കൊച്ചിയില്‍ ബാഗേജ് പരിശോധിച്ചപ്പോള്‍ ആണ് ഇവരെ പിടികൂടിയത്. യുവതിയെ കേന്ദ്ര നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നു കിലോ മയക്കു മരുന്നുമായി വിദേശ യുവതി പിടിയില്‍
RECENT NEWS
Advertisment