Thursday, July 3, 2025 8:17 pm

നാർക്കോട്ടിക് ജിഹാദ് : പാലാ ബിഷപ്പിനെ തള്ളി സിപിഎം – സമൂഹത്തെ വർഗീയമായി ചേരിതിരിക്കാൻ പാടില്ലെന്ന് വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play


തിരുവനന്തപുരം :
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം. സമൂഹത്തെ വർഗീയമായി ചേരിതിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി പറഞ്ഞു. വർഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോഴും തർക്കങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താഴേത്തട്ടിൽ കുറേ ആളുകളെ നിയമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്. ഉൾപാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടി എങ്ങനെ മുന്നോട്ട് പോകും? ദേശീയ തലത്തിൽ സെമി കേഡർ സംവിധാനമില്ല. പിന്നെങ്ങിനെയാണ് കേരളത്തിൽ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. സെപ്തംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങും. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടിക്ക് കുറച്ചുകൂടി യുവത്വം ഉണ്ടാകണം. സ്ത്രീപക്ഷ സമീപനം സമ്മേളനങ്ങളിൽ ഉണ്ടാകും. അമ്പലപ്പുഴ യിലെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ അതിന്റെ വഴിക്ക് പരിഗണിക്കും. പാർട്ടിക്ക് അതിന്റേതായ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്...

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...