എക്‌സ്റേ ക്ലിനിക്കില്‍ പീഡനശ്രമം ; പരിശോധനയ്ക്ക് വന്ന യുവതി ഇറങ്ങിയോടി – ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : പരിശോധനക്കെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ. കല്ലറ ജങ്ഷനിൽ സ്വകാര്യ എക്സ്റേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാൻ തൊട്ടിയിൽ സ്റ്റീഫനാണ്(57) പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് 30 വയസ്സുള്ള യുവതി സ്കാനിങ്ങിനായി സെന്ററിൽ എത്തിയത്.

പരിശോധനകൾ നടത്തുന്നതിനിടെ സ്റ്റീഫൻ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചതിനെത്തുടർന്ന് ഇവർ ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കടുത്തുരുത്തി സി.ഐ. കെ.ജെ.തോമസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...