പത്തനംതിട്ട : നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചര്‍ച്ച നടത്തണം യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആവശ്യപ്പെട്ടു . തര്‍ക്കം തുടര്‍ന്നാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഫാസിസ്റ്റ് ശക്തികള്‍ക്ക് ആയിരിക്കും.
ഭൂരിപക്ഷ വര്‍ഗീയതക്ക് മുന്നില്‍ ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെടുന്നു എന്നും ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവര്‍ണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. നാര്‍ക്കോട്ടിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നവര്‍ പോലീസിനെ അറിയിക്കാന്‍ തയ്യാറാവണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു