ന്യൂഡല്‍ഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകസമരങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും.
അതിന് മുന്നോടിയായി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന നിലപാടാകും സര്‍ക്കാര്‍ യോഗത്തില്‍ അറിയിക്കുക. വിവിധ പാര്‍ട്ടി നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ദമാകാതിരിക്കാനുള്ള നടപടികളാകും സ്വീകരിക്കുക.