വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ട​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുള്ള യൂ​ത്ത് കോ​ണ്‍ഗ്ര​സ് മാ​ര്‍ച്ചി​ല്‍ ​ സം​ഘ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

ക​ല്‍പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ട​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ക​ല്‍പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​ല​ക്​​ട​റേ​റ്റി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ര്‍ച്ചി​ല്‍ ​നേ​രി​യ സം​ഘ​ര്‍​ഷം. പോലീ​സ് ലാ​ത്തി​വീ​ശി. പോ​ലീ​സ്​ ബാ​രി​ക്കേ​ഡ്​ ചാ​ടി​ക്ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ സം​ഘ​ര്‍​ഷ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്.

പ്ര​കോ​പ​നം ഇ​ല്ലാ​തെ പോലീ​സ് ലാ​ത്തി​വീ​ശി​യ​താ​യി യൂ​ത്ത് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു. എ​ബി​ന്‍ മു​ട്ട​പ്പ​ള്ളി, ജ​ഷീ​ര്‍ പ​ള്ളി​വ​യ​ല്‍, അ​ഗ​സ്​​റ്റി​ന്‍ പു​ല്‍പ​ള്ളി, അ​രു​ണ്‍ദേ​വ്, രോ​ഹി​ത് ബോ​ദി, അ​ജ​യ് ജോ​സ് പാ​റ​പ്പു​റം, സി​ജു പൗ​ലോ​സ്, ആ​ല്‍ഫി​ന്‍, ഹ​ര്‍ഷ​ല്‍, ജി​ത്ത്, അ​തു​ല്‍, ജി​നീ​ഷ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി.

യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ മാ​ര്‍ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ എ​ബി​ന്‍ മു​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര്‍ദി​ഷ്​​ട മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍ക്കാ​റി‍െന്‍റ​യും എം.​എ​ല്‍.​എ​യു​ടെ​യും ക​ഴി​വു​കേ​ടാ​ണെ​ന്ന്​ എ​ന്‍. ഡി. ​അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. ജ​ഷീ​ര്‍ പ​ള്ളി​വ​യ​ല്‍, സം​ഷാ​ദ് മ​ര​ക്കാ​ര്‍, യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഗ​സ്റ്റി​ല്‍ പു​ല്‍പ്പ​ള്ളി, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ല്‍, രോ​ഹി​ത് ബോ​ദി, സി​ജു പൗ​ലോ​സ്, അ​രു​ണ്‍ ദേ​വ് , വി​നോ​ജ്, ആ​ല്‍ഫി​ന്‍, അ​നീ​ഷ്, മു​നീ​ര്‍ , ജി​നീ​ഷ് വ​ര്‍ഗ്ഗീ​സ്, ഷ​ഹീ​ര്‍ വൈ​ത്തി​രി, ഷി​ജു ഗോ​പാ​ല്‍, ന​യീം, സാ​ലി റാ​ട്ട​ക്കൊ​ല്ലി, സു​നീ​ര്‍ , അ​ഖി​ല്‍ ജോ​സ് പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...