കന്യാകുമാരി : രണ്ട് ദിവസത്തെ ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി. കന്യാകുമാരിയിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്റർ മാർഗത്തിൽ തിരുവനന്തപുരത്ത് എത്തും. അവസാനഘട്ടതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് വേളയിലെ ധ്യാനത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മോദിയുടെ ധ്യാനത്തെ തുടർന്ന് വരുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. വിവേകാനന്ദ പാറയുടെ 5 കിലോമീറ്റർ ചുറ്റളവിൽ മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാരംഭിച്ച ധ്യാനം ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. ധ്യാനമിരിക്കുന്ന മോദിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവിധ ആംഗിളുകളിൽ നിന്നുമുള്ള ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ട്രോളുകളും പുറത്തുവന്നു. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും മോദി ധ്യാനത്തിലാണ്. അവസാനഘട്ട തെരഞ്ഞെടുപ്പ് വേളയിലെ ഈ ധ്യാനം പ്രഹസന നാടകമാണെന്നും രാഷ്ട്രീയം മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും പ്രതിപക്ഷം വിമർശിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033