ന്യൂഡല്‍ഹി : കോവിഡ് പോരാളികളേയും സ്വാതന്ത്ര്യ സമര സേനാനികളേയും സൈനികരേയും അനുസ്മരിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മോഡി. ദുര്‍ഘടമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ന് എനിക്ക് മുന്നില്‍ ഇവിടെ കുട്ടികളെ കാണാന്‍ പറ്റുന്നില്ല. കൊറോണ എല്ലാവരേയും തടഞ്ഞു. ഈ സമയത്ത് കോവിഡ് പോരാളികള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. 74-ാം സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം രാജ്യത്തെ അഭിസംബോധ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഈ ദിവസം നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ ഓര്‍മ്മിക്കാനുള്ളതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന സൈനികരേയും അര്‍ധ സൈനികരേയും പോലീസുകാരേയും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരി കാലത്ത് 130 കോടി ജനങ്ങള്‍ സ്വയം ആര്‍ജിക്കാനുള്ള ദൃഢനിശ്ചയം ചെയ്ത്, ആത്മനിര്‍ഭര്‍ ഭാരത് ഇന്ത്യയുടെ മനസായി. നാം സ്വയംപര്യാപത്‌രാകുക എന്ന ലക്ഷ്യത്തോടെയുള്ള ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം ഒരു പ്രതിജ്ഞയായി മാറുകയാണ്. ഇന്ന് 130 കോടി ഇന്ത്യക്കാര്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് ഒരു മന്ത്രമായി മാറി.
രാഷ്ട്രപിതാവിന്റെ സമാധസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയര്‍ത്തുന്നതിന് മുമ്പ് അദേഹം സായുധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോഡി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.