പത്തനംതിട്ട: രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയേയും ഏകാധിപത്യ പ്രവണതകളെയും എതിര്‍ക്കുന്ന ജനാധിപത്യ മതേതരവാദികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി തീവ്ര ഫാസിസവും ഏകാധിപത്യവുമാണെന്ന് മുന്‍ എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളക്കേസ് സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിനെതിരെ എ.ഐ.സി.സി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരപരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്വാതന്ത്ര്യസമര നാളുകളില്‍ ആരംഭിച്ച് ദേശസ്നേഹികളെ പ്രചോദിപ്പിച്ച ദേശീയ ദിനപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കൈക്കലാക്കുവാനുള്ള സംഘപരിവാര്‍, ബി.ജെ.പി തന്ത്രം ഫാസിസത്തിന്റെ രൂപത്തില്‍ പ്രകടമായിരിക്കുകയാണെന്നും ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പും പ്രതിരോധവും സംഘടിപ്പിക്കുമെന്നും മാലേത്ത് സരളാദേവി പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം….
ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, റോജി പോള്‍ ഡാനിയല്‍, ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.വി. പ്രസന്നകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ബാബു മാമ്പറ്റ, പി.കെ. ഇഖ്ബാല്‍, അജിത്ത് മണ്ണില്‍, അന്‍സര്‍ മുഹമ്മദ്, റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, ടൈറ്റസ് കാഞ്ഞിരമണ്ണില്‍, ജോമോന്‍ പുതുപ്പറമ്പില്‍, കെ.പി. മുകുന്ദന്‍, മോഹനന്‍ നായര്‍, റെജി വാര്യാപുരം, അഫ്സല്‍ ആനപ്പാറ, ജയിംസ് കീക്കരിക്കാട്, സജു ജോര്‍ജ്, രാജു നെടുവേലി മണ്ണില്‍, ബൈജു ഭാസ്കര്‍, ജോബിന്‍ തോമസ് മൈലപ്ര, മേഴ്സി സാമുവല്‍, ആന്‍സി തോമസ്, റോസമ്മ, വിന്‍സണ്‍ ചിറക്കാല, ആനി ജേക്കബ്, രാജു വടക്കേചരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.