Monday, June 17, 2024 12:14 pm

ഇന്ത്യയുടെ സൗഹൃദത്തെ പാകിസ്ഥാൻ പിന്നിൽ നിന്ന് കുത്തി ; കാർഗിൽ വിജയ ദിനത്തിൽ മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ യുദ്ധവിജയം എന്നും പ്രചോദനമാണ്. ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ സൗഹൃദത്തെ പാകിസ്ഥാന്‍ പിന്നില്‍ നിന്നു കുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നമ്മുടെ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടി. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ അന്ന് ശ്രമിച്ചിരുന്നത്. എന്നാല്‍ ഒരുകാരണവുമില്ലാതെ ശത്രുത പുലര്‍ത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്. അകാരണമായ ശത്രുത പാകിസ്ഥാന്റെ സ്വഭാവമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെയാണ് പാകിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തിലും മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ കൊറോണ വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലേത്ത് വൈറസ് വളരെ വേഗമാണ് പടരുന്നത്. നമ്മള്‍ ജാഗരൂകരായി തുടരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. തുടക്കത്തേക്കാള്‍ കോവിഡിന്റെ വ്യാപനം കൂടുതലാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പോരാളികളെ ജനം ഓര്‍ക്കണമെന്നും കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതില്‍ അലസത കാണിക്കരുത്. കോവിഡിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം. ഈ പോരാട്ടം ജയിച്ചേ പറ്റുവെന്നും മോദി പറഞ്ഞു.

തുടര്‍ന്ന് ജമ്മുകശ്മീരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയവരെ മോദി പ്രത്യേകം പരാമര്‍ശിച്ചു. അനന്ത്‌നാഗ് മുന്‍സിപ്പല്‍ കമ്മീഷണര്‍ മൊഹമ്മദ് ഇഖ്ബാല്‍, ജമ്മുവിലെ ത്രേവയിലുള്ള ബല്‍ബിര്‍ കൗണ്‍ എന്ന സര്‍പഞ്ച് എന്നിവരെയാണ് മോദി പ്രത്യേകം പരാമര്‍ശിച്ചത്. മൊഹമ്മദ് ഇഖ്ബാല്‍ 50,000 രൂപ ചെലവ് വരുന്ന സ്‌പ്രേയര്‍ മെഷീന്‍ സ്വന്തമായി വികസിപ്പിച്ചപ്പോള്‍ ബല്‍ബിര്‍ കൗര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള കിടക്കകള്‍ നിര്‍മിച്ച് നല്‍കുകയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രചോദനപരമായ കാര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാബന്ധന്‍ വരികയാണ്. പ്രാദേശികമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി രക്ഷാബന്ധന്‍ ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നു. ഇത് ശരിയായ തീരുമാനമാണ്. നമ്മുടെ സമൂഹത്തിലും അയല്‍ക്കാര്‍ക്കും വ്യാപാരം വിപുലീകരിക്കുന്നതിലാണ് ഉത്സവം ആഘോഷിക്കുന്നതിലെ സന്തോഷം വര്‍ധിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...