Sunday, April 20, 2025 8:42 pm

പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും.

ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ.

അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും.

അനുകൂല പ്രചാരണത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നരേന്ദ്ര സിഹ് തോമർ എന്നിവർ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ശേഷം നിലപാട് വ്യക്തമാക്കി സർക്കാർ 8 പേജുള്ള കത്ത് കർഷകർക്കയച്ചു.

കർഷകരുമായി ആശയവിനിമയത്തിനുള്ള വാതില് തുറന്നിടുന്നു എന്ന് വ്യക്തമാക്കിയ കത്തില്‍ പ്രതിപക്ഷ അജണ്ടകള്‍ ഉൾക്കൊള്ളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തില്‍ പ്രതിപക്ഷത്തിനുള്ള ദേഷ്യമാണ് കർഷകസമരമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....