ന്യൂഡൽഹി: ബിജെപിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഇന്ന് ഡൽഹിയിലെത്തും. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെ പട്ടേൽ ചൗക്കിൽ നിന്ന് സൻസദ് മാർഗ് ജയ് സിംഗ് റോഡ് ജംഗ്ഷൻ വരെ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മൂന്ന് മണിക്കാണ് റോഡ്ഷോ ആരംഭിക്കുക.
പാർലമെന്‍റ് സ്ട്രീറ്റിലെ ചില റോഡുകൾ ഉച്ച മുതൽ വൈകുന്നേരം 5 മണി വരെ അടച്ചിടുമെന്നും ഗതാഗതം തടസ്സപ്പെടുത്തുമെന്നും ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴെ പറയുന്ന റൂട്ടുകളിൽ വൻ ജനത്തിരക്ക് ഉണ്ടാകുമെന്നതിനാൽ ഇത് വഴി പോകുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ റൂട്ടുകൾ
ബാബ ഖരക് സിംഗ് മാർഗ്, ഔട്ടർ സർക്കിൾ കൊണാട്ട് പ്ലേസ്, ശങ്കർ റോഡ്, മിന്റൂ റോഡ്, മന്ദിർ മാർഗ്, ബരാഖംബ റോഡ്, പഞ്ച്കുയാൻ റോഡ്, റെയ്‌സിന റോഡ്, ടോൾസ്റ്റോയ് റോഡ് ജൻപഥ്, ഫിറോസ്ഷാ റോഡ്, റാഫി മാർഗ്, റാണി ഝാൻസി റോഡ്, ഡിബിജി ചെംസ്ഫോർഡ് റോഡ്, ഭായ് വീർ സിംഗ് മാർഗ്, ഡിഡിയു മാർഗ് രഞ്ജിത് സിംഗ് മാർഗ്, ഫ്ലൈഓവർ തൽക്കത്തോറ റോഡ്, പണ്ഡിറ്റ് പന്ത് മാർഗ.
റെയിൽ ഭവൻ, ഗുരുദ്വാര റകബ് ഗഞ്ച്, ഗോൾ ദാക് ഖാന, ജന്തർ മന്തർ റോഡ് ജംഗ്ഷൻ, സൻസദ് മാർഗ് ജംഗ്ഷൻ, കെജി മാർഗ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും: ജൻപഥിൽ നിന്ന് സൻസദ് മാർഗിലേക്കും, റെയിൽ ഭവൻ മുതൽ സൻസദ് മാർഗ് വരെയും, ജന്തർ മന്തർ റോഡ്, ബംഗ്ലാ സാഹിബ് ലെയ്ൻ എന്നിവയും പൂർണമായും അടച്ചിടും.
നേരത്തെ കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരാൾ സുരക്ഷാ വേലികടന്ന് അദ്ദേഹത്തിന്‍റെ വളരെ അടുത്തെത്തിയിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിലെ റോഡ് ഷോയിൽ സുരക്ഷ കർശനമാക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.