പത്തനംതിട്ട: എൻ.എസ്.എസ്. മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. സoഘടനയോടുള്ള അടിയുറച്ച കൂറും പ്രതിബദ്ധതയുമാണ് തുടർച്ചയായി നാലുതവണ പ്രസിഡന്റുസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തെ അർഹനാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജ്യേഷ്ഠ സഹോദരതുല്യനായ അദ്ദേഹത്തിന്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് അനുശോചനം രേഖപ്പെടുത്തി.
പി.എൻ. നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
RECENT NEWS
Advertisment