ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ഗ്രഹം 137 പ്രകാശ വര്‍ഷമകലെ വലം വെയ്ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ. TOI-715 b എന്നാണ് ഈ സൂപ്പര്‍ എര്‍ത്ത് ഗ്രഹത്തിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നല്‍കിയിരിക്കുന്ന പേര്. ജ്യോതിശാസ്ത്ര പ്രകാരം 137 പ്രകാശ വര്‍ഷം ഭൂമിക്ക് അടുത്താണ്. ഭൂമിയുടെ ഏകദേശം ഒന്നര ഇരട്ടി വീതിയുള്ളതാണ് പുതിയ ഗ്രഹം. ചുവന്ന നിറത്തിലുള്ള ഒരു ചെറിയ നക്ഷത്രത്തെയാണ് ഇത് പരിക്രമണം ചെയ്യുന്നത്. 19 ദിവസം കൊണ്ടാണ് ഗ്രഹം ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്. വാസയോഗ്യമായ ഗ്രഹമാകാം ഇതെന്നും ഉപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്.
പ്രതലത്തില്‍ ജലത്തിന്റയോ ഓക്‌സിജന്റെയോ സാന്നിധ്യം ഉണ്ടെങ്കില്‍ ജീവിക്കാന്‍ സജ്ജമായ അന്തരീക്ഷവും തീര്‍ച്ചയായും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യനേക്കാള്‍ ചെറുതും തണുത്തതുമായ ചുവന്ന ഗ്രഹത്തെയാണ് ഈ ഗ്രഹം വലം വയ്ക്കുന്നത്. ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ആണ് സൂപ്പര്‍ എര്‍ത്ത് ഗ്രഹത്തെ കണ്ടെത്തിയത്. കുറഞ്ഞ ഭ്രമണപഥ ദൈര്‍ഘ്യമാണ് ഗ്രഹത്തെ കണ്ടെത്തുന്നതിനും പഠന വിധേയമാക്കുന്നതിനും ശാസ്ത്രജ്ഞരെ സഹായിച്ചത്. ജെയിംസ് വെബ് ദൂരദര്‍ശിനി ഉപയോഗിച്ച് ഗ്രഹത്തിന്റെ സവിശേഷതകള്‍, അതിന്റെ അന്തരീക്ഷം, ജിവന്റെ സാധ്യത തുടങ്ങിയവ മനസിലാക്കുന്നതിനും പഠിക്കുന്നതിനും നാസ പദ്ധതിയിടുന്നുണ്ട്.