തൃപ്രയാർ : നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി.കെ. ജനാർദനനെ (56) നാട്ടിക ബീച്ചിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാഞ്ചന. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: വിഷ്ണു. നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ പി.ടി.എ പ്രസിഡൻറായിരുന്നപ്പോൾ കുട്ടികൾക്ക് കായികരംഗത്ത് പ്രോത്സാഹനം നൽകുന്നതിൽ മുന്നണിയിൽനിന്നു. പിന്നീട് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ സ്പോർട്ട്സ് അക്കാദമിയുണ്ടാക്കി. നിരവധി കായിക താരങ്ങളെ വളർത്തിയെടുത്തു.
നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ തൂങ്ങി മരിച്ച നിലയിൽ
RECENT NEWS
Advertisment