ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സ് ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പ്രസംഗിക്കും.
ഗവര്‍ണര്‍മാര്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും വിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.