മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിതമായ ദേശീയ പതാകകള്‍ കത്തിച്ചു. സംഭത്തില്‍ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി ചന്ദ്രനാണ് അറസ്റ്റിലായത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്തെ റോഡരികില്‍ വെച്ചായിരുന്നു സംഭവം. പഴയ കടലാസ് പതാകകളാണ് കത്തിച്ചതെന്നാണ് ചന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കിയത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത വഴിക്കടവ് പോലീസ് പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് ദേശീയ പതാകകള്‍ കത്തിച്ചു ; നിലമ്പൂരില്‍ വ്യാപാരി അറസ്റ്റില്‍
RECENT NEWS
Advertisment