മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയിലെ വെല്‍നെസ് സെന്‍റര്‍ കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയിലെ വെല്‍നെസ് സെന്‍റര്‍ കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍. ബുധനാഴ്‌ച ഉച്ചയോടെ നേതാജി സുഭാഷ് പ്ലേസ് കോംപ്ലക്‌സിലെ വെല്‍നസ് സെന്ററിന്റെ  ഓഫീസിലേക്ക് എത്തിയ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

‘സ്‌പെഷ്യല്‍ 26’ എന്ന ബോളിവുഡ് ചിത്രമാണ് മോഷണത്തിന് പ്രചോദനമായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. 2013ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് സ്‌പെഷ്യല്‍ 26. വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മുംബൈയില്‍ കവര്‍ച്ച നടത്തുന്നതാണ് നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്റെ  പ്രമേയം. സമാനമായ രീതിയിലാണ് ഡല്‍ഹിയിലെ സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. വെല്‍നെസ് സെന്‍ററിലേക്ക് അതിക്രമിച്ച്‌ കയറിയ കൊള്ളസംഘം അഞ്ച് മണിക്കൂര്‍ നീണ്ട ‘റെയ്ഡിനൊടുവില്‍’ ഏഴ് ലക്ഷം രൂപയോളം കവര്‍ന്നാണ് സ്ഥലം വിട്ടത്. പണത്തിന് പുറമേ ഓഫീസിലെ ലാപ്‌ടോപ്പുകള്‍, പത്ത് ഫോണുകള്‍, ബാങ്ക് രേഖകള്‍ എന്നിവയും സംഘം കൈക്കലാക്കിയിരുന്നു.

പ്രശാന്ത് കുമാര്‍ പാട്ടീല്‍ (29) എന്നയാളാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍. ഇയാള്‍ മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. വ്യാജ കമ്പിനികള്‍ക്ക് വായ്പ അനുവദിച്ചെന്നാരോപിച്ച്‌ ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. കേസിലകപ്പെട്ട് ഭോപ്പാല്‍ ജയിലില്‍ കഴിയവേ കൂട്ടുപ്രതി മജീദിനെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് വെല്‍നെസ് സെന്‍റര്‍ കൊള്ളയടിക്കാന്‍ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെ സംഘത്തില്‍ ചേര്‍ത്തു. രണ്ട് സ്‌ത്രീകളും ഇക്കൂട്ടത്തിലുണ്ട്. അറസ്റ്റിലായ നേഹ എന്ന യുവതി കമ്പ്യൂട്ടറില്‍ വൈദഗ്ധ്യമുള്ളയാളാണെന്നും വ്യാജ പോലീസ് ഐഡികളും രേഖകളും ഉണ്ടാക്കിയിരുന്നതായും ഡി.സി.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...