Monday, April 21, 2025 2:13 pm

ഭരണകൂടങ്ങൾ മനുഷ്യാവകാശ ലംഘകർ ആകരുത് : ഡോ.പ്രകാശ് പി തോമസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജനങ്ങളുടെ ജീവനും സ്വത്തിനും അടിസ്ഥാന അവകാശങ്ങൾക്കും സംരക്ഷണം നല്കേണ്ട ഭരണകൂടങ്ങൾ തന്നെ മനുഷ്യാവകാശ ലംഘകർ ആകരുതെന്നു നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് ദേശീയ ചെയർമാൻ ഡോ.പ്രകാശ് പി തോമസ് പ്രസ്താവിച്ചു. പോലീസും ആരോഗ്യ വിഭാഗങ്ങളും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ തങ്ങളുടെ കടമകൾ മറക്കുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുന്നതും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് നാഷണൽ ഫോറത്തിന്റെ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം എറണാകുളത്തു ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. ലീലാമണി അധ്യക്ഷത വഹിച്ചു.

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ചൂഷണത്തിനെതിരായ സമിതിയുടെ ജില്ലാ ചെയർപേഴ്സൻ ബീനാ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി കോർപറേഷൻ മുൻ മേയർ സൗമിനി ജെയിൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.കെ അഷറഫ്, നടനും സംവിധായകനുമായ എം.ബി പദ്മകുമാർ, ഫോറം ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ഭാരവാഹികളായ ബി.കൃഷ്ണകുമാർ, പ്രദീപൻ മാലോത്, ചിറക്കൽ ബുഷ്‌റ, മനാഫ് താനൂർ, വാഹിദ നിസാർ, അനാർക്കലി ഉണ്ണി എന്നിവർ പ്രസംഗിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി ബി.കൃഷ്ണകുമാർ (പ്രസിഡന്റ്) ആലപ്പുഴ, വിനോദ് സെബാസ്റ്റ്യൻ പത്തനംതിട്ട, മനാഫ് താനൂർ മലപ്പുറം, വഹിദ നിസാർ കൊച്ചി (വൈസ് പ്രസിഡന്റ്), ചിറക്കൽ ബുഷ്‌റ കണ്ണൂർ (ജനറൽ സെക്രട്ടറി), അനാർക്കലി ഉണ്ണി ഇടുക്കി, പി.വി ശ്രീജിത് കണ്ണൂർ, സി.കെ അജേഷ് കണ്ണൂർ, പരമേശ്വരൻ നായർ, രജു ഐതിയൂർ തിരുവനന്തപുരം, രോജിത് രവീന്ദ്രൻ കണ്ണൂർ (സെക്രട്ടറി), എം.നജീബ് തിരുവനന്തപുരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...

മുനമ്പം കേസിൽ വാദം കേൾക്കുന്നത് നീട്ടിവെച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ

0
കോഴിക്കോട്: മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു....

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...