തിരുവനന്തപുരം : ദേശീയ പാത വികസനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം അതേപടി പ്രസ്‌താവന ആകുകയല്ല വേണ്ടത്. വിവിധ പദ്ധതികൾക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് തന്റെ കൈയിലുണ്ടെന്നും റിയാസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരുമെന്നും ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് യഥാര്‍ഥ്യമായാതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ്.
ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം മുരളീധരന് മറുപടി നല്‍കി. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രമോഷനാണെന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. കൂടാതെ കേന്ദ്ര പദ്ധതികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.