കൊടുംപട്ടിണിയിലമർന്ന ഗാസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ

For full experience, Download our mobile application:
Get it on Google Play

ഗാസ്സസിറ്റി: രണ്ടു മാസത്തിലേറെയായി ഇസ്രായേലിന്‍റെ സമ്പൂർണ ഉപരോധത്തിൽ വലയുന്ന ഗാസ്സയിലേക്ക്​ ഉടനടി സഹായം എത്തിക്കണമെന്ന്​ യുഎൻ. കൊടും പട്ടിണിയിലായ ഗാസ്സയിലേക്ക്​ സഹായം എത്തിക്കാൻ വൈകിയാൽ വൻ മാനുഷിക ദുരന്തത്തിന്​ വഴി​യൊരുക്കുമെന്നാണ്​ യുഎൻ വ്യക്തമാക്കുന്നത്. അന്തർദേശീയ സമൂഹം ശക്തമായ നടപടി സ്വീകരിക്കാൻ ഇനിയും വൈകരുതെന്നും യുഎൻ നിർദേശിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾക്ക്​ വിരുദ്ധമായ നടപടികളാണ്​ ഗാസ്സയിൽ ഇസ്രായേൽ തുടരുന്നതെന്നും ഫലസ്തീൻ ജനതക്ക്​ ഭക്ഷണം, വെള്ളം, മരുന്ന്​ എന്നിവ നിഷേധിക്കുന്നത്​ ഒരു നിലക്കും പൊറുപ്പിക്കാനാവില്ലെന്നും യുഎൻ രക്ഷാസമിതിയുടെ പ്രത്യേക സെഷൻ ചൂണ്ടിക്കാട്ടി.

അയർലാന്‍ഡ്, ഇറാൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലപാടുകൾ പങ്കുവെച്ചു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ മൂന്നാം ദിവസമായ ഇന്നലെ ഗസ്സയിലെ ദുരിതചിത്രം സംബന്ധിച്ച്​ വിവിധ രാജ്യങ്ങളും കൂട്ടായ്മകളും വാദം നിരത്തി. അമേരിക്കയും ഹംഗറിയും ഇസ്രായേലിനെ പിന്തുണച്ച്​ രംഗത്തുവന്നു. ഫലസ്തീൻ ജനതക്കു വേണ്ടി സംസാരിക്കുന്ന അന്താരാഷ്ട്ര കോടതി, ഇസ്രായേൽ നേരിടുന്ന ​പ്രതിസന്ധി കാണാതെ പോവുകയാണെന്ന്​ ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ തുടരുന്ന വാദം നാളെ അവസാനിക്കും.

അതേസമയം ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 35 ​പേർ കൊല്ലപ്പെട്ടു. ഇതിനിടെ പശ്ചിമ ജറൂസലം മലനിരകളിൽ നാലു ദിവസങ്ങളായി തുടരുന്ന കാട്ടുതീയുടെ കെടുതികൾ ഇസ്രായേലിന്‍റെ ഉറക്കം കെടുത്തുകയാണ്. ജറൂസലമിനെയും തെൽ അവീവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത അടച്ചിട്ടു. നിരവധി വ്യോമസേന വിമാനങ്ങൾ തീ കെടുത്താനായി രംഗത്തുണ്ട്​. രണ്ടു ദിവസങ്ങൾക്കകം തീ നിയന്ത്രണവി​ധേയമാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ സുരക്ഷാ വിഭാഗം അറിയിച്ചു. ഫ്രാൻസ്​ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇസ്രായേലിന്​ സഹായം വാഗ്​ദാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...