ദേശീയപാതയിലെ പാർക്കിങ് സൗകര്യം ; സംസ്ഥാന സർക്കാരിന് വീഴ്ച, നടപടി തുടങ്ങിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിർമാണത്തിലുള്ള ആറുവരി ദേശീയ പാതയ്ക്കരികിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 135 പ്രകാരം വഴിയോരവിശ്രമകേന്ദ്രങ്ങളും പാർക്കിങ് സൗകര്യവും സജ്ജീകരിക്കേണ്ടത് സംസ്ഥാനമാണ്. സർക്കാർ നേരിട്ടോ, സ്വകാര്യപങ്കാളിത്തത്തോടെയോ തുടങ്ങണം. ഇതിനായി ചട്ടം രൂപവത്കരിക്കണം. സംസ്ഥാനത്ത് അതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. 60 കിലോമീറ്ററിൽ ഒരു വഴിയോര വിശ്രമകേന്ദ്രമാണ് ഒരുക്കേണ്ടത്. സംസ്ഥാനത്തെ സ്ഥലദൗർലഭ്യം കണക്കിലെടുത്ത് 100 കിലോമീറ്ററിൽ ഒരെണ്ണം എന്നാക്കിയിരുന്നു. മഞ്ചേശ്വരം മുതൽ കഴക്കൂട്ടംവരെ 10 വിശ്രമസങ്കേതങ്ങളെങ്കിലും ഒരുക്കേണ്ടതുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈവേ വിഭാഗം കാലിക്കറ്റ് സർവകലാശാലയുടെ 1.4 ഹെക്ടർ ആവശ്യപ്പെട്ടെങ്കിലും തുടർനടപടിയുണ്ടായില്ല. ട്രക്ക് പാർക്കിങ്, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ, ഡോർമിറ്ററികൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. നിലവാരം നിശ്ചയിക്കാനും പാർക്കിങ് ഫീസ് നിശ്ചയിക്കാനുമാണ് ചട്ടം. ഭൂമി ലഭ്യമാകുന്ന മേഖലകളിൽ തുടങ്ങാനാകും. ഇവയിലേക്ക് ദേശീയപാതാവിഭാഗം വഴിയൊരുക്കും. വാണിജ്യസാധ്യതയുള്ളതിനാൽ ദേശീയപാതാവിഭാഗം നേരിട്ടും ഇത്തരം സൗകര്യമൊരുക്കാറുണ്ട്. വാണിജ്യസ്ഥാപനങ്ങൾക്കും സാധ്യതയുണ്ടെന്നതിനാൽ സ്വകാര്യപങ്കാളിത്തത്തോടെയും തുടങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...