പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കർശനമാക്കാൻ ശുപാർശകളുമായി ദേശീയ നിയമ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കർശനമാക്കാൻ ശുപാർശകളുമായി ദേശീയ നിയമ കമ്മീഷൻ. ജാമ്യം കിട്ടണമെങ്കിൽ നശിപ്പിച്ച മുതലിന് തുല്യമായ ജാമ്യതുക കെട്ടിവെക്കണം എന്നാണ് ശുപാർശ. ഇതുൾപ്പെടുത്തിയുള്ള നിയമഭേദഗതി കേന്ദ്ര സർക്കാർ തീരുമാനിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശകൾ സമര്‍പ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഭാരവാഹികളെ പ്രതികളാക്കാമെന്നും ശുപാര്‍ശയിലുണ്ട്. കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശനനിർദ്ദേശങ്ങൾ അടങ്ങുന്ന ശുപാർശ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്.

പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ നശിപ്പിച്ച വസ്തുവിൻ്റെ വിലക്ക് തത്തുല്യമായ ജാമ്യതുക നൽകണം. വില നിശ്ചയിക്കാൻ കഴിയാത്ത വസ്തുവിന് കോടതി പറയുന്ന തുകയാകും കെട്ടി വയ്ക്കേണ്ടി വരിക. 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിലെ മറ്റു വ്യവസ്ഥകളും കമ്മീഷൻ നിലനിർത്തുന്നുണ്ട്. എന്നാൽ, ഈ ബില്ലിൽ പാർലമെന്‍റ് തീരുമാനം എടുത്തിരുന്നില്ല.കേരളത്തിലടക്കം മുൻകാല ഹൈക്കോടതിവിധികളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെ കർശനനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശ നൽകിയത്. ക്രിമിനൽ മാനനഷ്ട നിയമത്തിൽ ഭേദഗതി ആലോചിച്ച കമ്മീഷൻ ഇതിൽ ഇപ്പോൾ മാറ്റം വേണ്ടെന്ന നിർദ്ദേശം നൽകിയതായിട്ടാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....