പത്തനംതിട്ട : കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ജനുവരി 18ന് ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഈ കാമ്പയിന്‍ നടത്തപ്പെടുന്നത്.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവനസന്ദര്‍ശനത്തിലൂടെ ഗൃഹപരിശോധനയില്‍ കണ്ടെത്തിയ രോഗികള്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ചികിത്സയും ഉറപ്പു വരുത്തുന്നു.
ഭവനസന്ദര്‍ശനം സുഗമമാക്കുന്നതിന് ജില്ലയില്‍ 3712 വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കുഷ്ഠരോഗത്തിന് എല്ലാസര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ആറുമാസം മുതല്‍ 12 മാസം വരെ കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തിനേടാം. തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും തടയാന്‍ കഴിയുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033