കൊച്ചി : ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍. അത്തരം അവകാശ വാദങ്ങള്‍ തെറ്റെന്നും ആസിഫ് അന്‍സാരി പറഞ്ഞു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെ വിളിക്കും. ദേശീയ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നിവരെ ഓൺലൈനിൽ പങ്കെടുപ്പിക്കും.
മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് അൻവർ സാദത്തും രംഗത്തെത്തി. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. മുഈന്‍ അലി ഉയർത്തിയ പ്രശ്നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
മുഈന്‍ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.