കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ പിൻവലിക്കുക – കേരള കർഷക യൂണിയൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ചിരട്ട പാൽ ഇറക്കുമതി നീക്കത്തിൽ നിന്നും പിൻവാങ്ങണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവിലയും സംഭരണവും ഉറപ്പാക്കണമെന്നും കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതുന്നത് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം ആവശ്യപ്പെട്ടു.

കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷ ദ്രോഹ നടപടികൾക്കെതിരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷതവഹിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ. ഷിബു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ചാക്കോ കൈയ്യത്ര, നിയോജകമണ്ഡലം സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, മുൻ നഗരസഭ അധ്യക്ഷൻ റജി ജോൺ, ജോൺ മാത്യു, പി.ടി രാജു, ഗീവർഗീസ് മാത്യു മുളക്കുഴ, മുൻസിപ്പൽ കൗൺസിലർമാരായ ശരത് ചന്ദ്രൻ, കുമാരി.ടി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...