പത്തനംതിട്ട: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് ആൻഡ് ആക്റ്റീവിസ്റ്റിന്റെ (നിഫാ) നേതൃത്വത്തിൽ ബ്ലഡ് ബാങ്കുകളിലെ ദൗര്‍ലഭ്യതക്ക് ഒരു പരിഹാരമായി രക്തദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 75 ദിവസം തുടർച്ചയായി രാജ്യത്തുടനീളമുള്ള 750 സംഘടനകളുടെ സഹകരണത്തോടെ 75000 യൂണിറ്റ് രക്ത ദാനം നടത്തിയ നിഫയുടെ സംസ്ഥാന പ്രസിഡന്റും രക്തദാന ബോധവത്കരണ പരിപാടിയുടെ കോർഡിനേറ്ററുമായ ഷിജിൻ വർഗ്ഗീസിന് ഹാരിയാന മുഖ്യമന്ത്രി മനോഹർലാൽ കട്ടാർ ദേശീയ രക്ത നായക് പുരസ്‌കാരം സമ്മാനിച്ചു.
2013ലെ മികച്ച എൻ എസ് എസ് വോളന്റീയർക്കുള്ള രാഷ്ട്രപതി പുരസ്‌കാരവും 2012ലെ മികച്ച എൻ എസ് എസ് വോളന്റീർക്കുള്ള സംസ്ഥാന അവാർഡും 2018ലെ കേരള സർക്കാരിന്റെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരവും കരസ്ഥമാക്കിയ ഷിജിൻ 2014ൽ ഇന്റർനാഷണൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ പ്രതിനിധീകരിച്ചു സൗത്ത് കൊറിയ സന്ദർശിച്ചിട്ടുണ്ട്.
2021 മാർച്ച് 21ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന റം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിലായി ഒരു ദിവസം കൊണ്ട് ഒരുലക്ഷത്തിമൂവായിരം യൂണിറ്റ് രക്തം ശേഖരിച്ചത് കോർഡിനേറ്ററായ ഷിജിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ 15 വർഷകാലമായി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗത്തും സാമൂഹിക പ്രവർത്തന രംഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് കെയർ രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ ഈ ചെറുപ്പക്കാരൻ ഇന്നത്തെ യുവ തലമുറക്ക് മാതൃകയാവുകയാണ്.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]