പത്തനംതിട്ട : സംസ്ഥാനത്തെ എം.എല്‍.എമാരുടെ പേരുകള്‍ ഞൊടിയിടയില്‍ പറഞ്ഞു വിസ്മയം തീര്‍ത്ത മലാലയ്ക്ക് യു.ആര്‍.എഫ് ദേശീയ റെക്കാഡ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ് ഐയ്യര്‍ സമ്മാനിച്ചു. യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. റാന്നി എം.എല്‍.എ അഡ്വ .പ്രമോദ് നാരായണന്‍ അംഗീകാര മുദ്ര സമ്മാനിച്ചു.
യുആര്‍എഫ് – സി.ഇ.ഒ സൗദീപ് ചാറ്റര്‍ജി(കല്‍ക്കട്ട), ഇന്റര്‍നാഷണല്‍ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ്, യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് മലാലയെ ദേശിയ റെക്കോഡിന് തിരഞ്ഞെടുത്തത്. ചടങ്ങില്‍ മലാലയുടെ പിതാവ് ലിജോ ഏബ്രഹാം ഫിലിപ്പ്, ജോണ്‍ മാത്യു ചക്കിട്ടയില്‍, ജഹോണിയ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.