പത്തനംതിട്ട : പ്രവർത്തനാധിഷ്ഠിത ശാസ്ത്രാനുഭവങ്ങൾ ഒരുക്കി റാന്നി ബി.ആർ സിയും പഴവങ്ങാടി ഗവ. യു.പി. സ്കൂളും സംയുക്തമായി ശാസ്ത്രദിനാചരണം നടത്തി. 51 ശാത്രജ്ഞരുടെ ചിത്രങ്ങളുമേന്തിയുള്ള കുട്ടികളുടെ ഫോട്ടോ റാലി കൗതുകമായി. കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങൾ നടത്താനും നിരീക്ഷണങ്ങളും നിഗമനങ്ങളും ശാസ്ത്ര ബുക്കിൽ കുറിക്കാനും അവസരങ്ങൾ നൽകി. ഏഴാം ക്ലാസ് വിദ്യാർത്ഥിനി എം. നിവേദിത സി.വി രാമൻ അനുസ്മരണം നടത്തി. പ്രഥമാധ്യാപകൻ ഷാജി തോമസ് ആമുഖ പ്രഭാഷണം നടത്തി. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്ററും സ്കൂൾ ശാസ്ത്രാധ്യാപികയുമായ എഫ്.അജിനി, ബി.പി.സി ഷാജി എ.സലാം, സി.ആർ സി കോ ഓർഡിനേറ്റർ ശില്പ നായർ ബി, അധ്യാപികമാരായ ബിന്ദുമോൾ, അനീഷ മോഹൻ, സ്പെഷൽ എഡ്യുക്കേറ്റർമാരായ ഹിമമോൾ സേവ്യർ, സോണിയ മോൾ ജോസഫ്, ലീബ ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരീക്ഷണ സാമഗ്രികൾ അടങ്ങിയ ശാസ്ത്രക്കുട്ട ബി. പി. സി ഷാജി എ.സലാം എസ്. ആർ. ജി കൺവീനർ ബിന്ദു മോൾക്ക് കൈമാറി അനുസ്മരണം, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രപ്പാട്ട്, ശാസ്ത്രജ്ഞരുടെ ഫോട്ടോ പ്രദർശനം എന്നിവ നടന്നു. വികസിത ഭാരതത്തിനായി ശാസ്ത്രത്തിലും നവീകരണത്തിലും ആഗോള നേതൃത്വത്തിനായി ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിന പ്രമേയം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1