ദേശീയ സെമിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി സെന്റ് തോമസ് കോളേജില്‍ ബോട്ടണി, സുവോളജി വിഭാഗങ്ങളുടെയും ഭൂമിത്രസേനാ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് മാനേജർ പ്രൊഫ.റോയി മേലേൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പരിസ്ഥിതിപ്രവർത്തകനും പക്ഷി നിരീക്ഷകനുമായ ഹരി മാവേലിക്കര, ‘തണ്ണീർത്തടവും പക്ഷികളും’ എന്ന വിഷയത്തിലും ചെന്നൈ ഇന്നവോടെക്ക് പ്രൈവറ്റ് ലിമിറ്റഡ് റിസർച്ച് തലവനായ ഡോ. കെ.ആർ ശരവണൻ ‘കണ്ടൽക്കാടുകൾ’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് നയിച്ചു.

തണ്ണീർത്തട സംരക്ഷണത്തിന്റെ പ്രാധാന്യം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ വെല്ലുവിളികൾ, പരിസ്ഥിതി സുസ്ഥിരത, തുടങ്ങിയ ആനുകാലികവിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. ആർ അരുണാദേവി, വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...