Wednesday, May 8, 2024 6:54 am

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് നടത്തി ; ലഭിച്ച 32 പരാതികളും പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിംഗ് ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ നടത്തി. കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ നാഷണല്‍ ട്രസ്റ്റ് ഹിയറിംഗില്‍ ലഭിച്ച 32 അപേക്ഷകളും പരിഹരിച്ചു.

32 പേര്‍ക്കും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചു. അതില്‍ ഏഴ് കേസുകള്‍ക്ക് വീടുകളിലേക്കുള്ള വഴി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് കേസുകളില്‍ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് എന്നിവ അനുവദിക്കുന്നതിനുള്ള നടപടി എടുത്തു. നാഷണല്‍ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിയുള്ള ആളുകള്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ അഞ്ചു കേസുകളില്‍ എടുത്തു. ആറു വര്‍ഷമായി അച്ഛന്റെയും അമ്മയുടെയും മരണശേഷം ഏകനായ ബുദ്ധിമാന്ദ്യമുള്ള 30 വയസുള്ള വ്യക്തിയുടെയും മാതാപിതാക്കളുടെ മരണശേഷം 15 വര്‍ഷമായി ഇരവിപേരൂര്‍ ഗില്‍ഗാള്‍ ആശ്വാസഭവനില്‍ താമസിച്ചുവരുന്ന മറ്റൊരാളിന്റെയും നിയമാനുസൃത രക്ഷകര്‍ത്താവായി ഗില്‍ഗാള്‍ ആശ്വാസ ഭവന്‍ സൂപ്രണ്ടിനെ നിയമിച്ചു. ഇതുപ്രകാരം രണ്ടു കേസുകളിലും അവര്‍ക്ക് അര്‍ഹതപ്പെട്ട ഡിസ്എബിലിറ്റി പെന്‍ഷനും രക്ഷകര്‍ത്താക്കളുടെ ഫാമിലി പെന്‍ഷനും ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തു. ഒരു കുടുംബത്തിലെ ബുദ്ധിമാന്ദ്യമുള്ള മൂന്നു കുട്ടികളുടെ യാത്രാസൗകര്യത്തിനായി അവരുടെ വീട്ടില്‍ എത്തിച്ചേരുന്നതിനു സൗകര്യപ്രദമായ വഴിയില്ലെന്ന ബോധ്യത്താല്‍ വഴി നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട പഞ്ചായത്തിനു നല്‍കി. ഓട്ടിസം, ബുദ്ധിമാന്ദ്യം, വൈകല്യം, സെറിബ്രല്‍പാള്‍സി തുടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയനെ സമിതി നിയമിക്കും.

ഓട്ടിസം, ബുദ്ധിമാന്ദ്യം, വൈകല്യം, സെറിബ്രല്‍പാള്‍സി തുടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങളും ഈ സമിതി വഴി അനുവദിച്ചു കൊടുക്കും. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സമിതിയുമായി നേരിട്ട് 9446116221 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ബില്‍കുല്‍, ലോയര്‍ മെമ്പര്‍ അഡ്വ. പി.എസ് മുരളീധരന്‍ നായര്‍, നാഷണല്‍ ട്രസ്റ്റ് അംഗങ്ങളായ കെ.എം. കുര്യന്‍, ഡിവൈഎസ്പി, പത്തനംതിട്ട ഡിഎസ്ജെഒ, ഡിഎംഒ ഓഫീസ് പ്രതിനിധി, നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ കെ.പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട്

0
കൊച്ചി : ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ...

ഹയർ സെക്കൻ‌ഡറി , വി.എച്ച്.എസ്.ഇ ഫല പ്രഖ്യാപനം നാളെ

0
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം...

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​വി​എം മെ​ഷി​നു​മാ​യി പോ​യ ബ​സി​ന് തീ​പി​ടി​ച്ചു ; അടിമുടി ദുരൂഹത

0
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ബ​സി​ന്...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

0
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും. രാവിലെ...