പത്തനംതിട്ട: തൃശ്ശൂർ ജില്ലയിലെ ആളൂരിൽ നിന്നും ശബരിമല അയ്യപ്പ ദർശനത്തിനായി പുറപ്പെട്ട വിധവയായ മാളികപ്പുറത്ത് അമ്മ അയ്യപ്പദർശനം കഴിഞ്ഞ് പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മോഷ്ടാക്കൾ കൈവശം ഉണ്ടായിരുന്ന പണം അപഹരിച്ചു കൊണ്ടുപോയി ഭക്ഷണത്തിനും തിരിച്ച് നാട്ടിലേക്ക് പോകാനുമുള്ള മാർഗ്ഗം ഇല്ലാതിരുന്ന മാളികപ്പുറത്ത് അമ്മയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി കോപ്ലക്സിൽ പ്രവർത്തിക്കുന്ന ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ശബരിമല ഹെൽപ്പ് ഡെസ്കിൽ എത്തിച്ചു. നഹാസ് പത്തനംതിട്ട പത്തനംതിട്ട എസ് എച്ച് ഒ ഷിബു ഡി യെ വിവരങ്ങൾ ധരിപ്പിച്ചു. അവശയായ മാളികപ്പുറത്ത് അമ്മയ്ക്ക് തിരിച്ച് തൃശ്ശൂർ ആളൂർ വീട്ടിലെത്തുവാനുള്ള ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും, വാർഡ് മെമ്പർ രതി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ച് ഹെൽപ്പ് ഡെസ്കിൻ്റെ നേതൃത്വത്തിൽ ചെയ്തു നൽകി. നഹാസ് പത്തനംതിട്ട,ഡി ടി ഓ തോമസ് മാത്യു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് സലീൽ സാലി, അജ്മൽ അലി,കിഷോർ കെ ആർ, പോലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഹാഷിം, ദീപാ പി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1