ചെങ്ങന്നൂര്‍ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ലൂയിസില്‍ മരണപ്പെട്ടു. മുളക്കുഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂര്‍ തെക്കുവീട്ടില്‍ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകന്‍ നെവിന്‍ പോള്‍ (30) സെന്റ് ലൂയിസില്‍ ഹൃദയാഘാതം മുലം നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഹൂസ്റ്റണില്‍ നടക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷം അമേരിക്കന്‍ നേവി ഓഫീസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസില്‍ ആമസോണ്‍ കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു. കെവിന്‍ പോള്‍ (കാലിഫോര്‍ണിയ) സഹോദരനാണ്.