കോട്ടയം : അവധി കഴിഞ്ഞു സൗദിയിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം സ്വദേശി ബഹറിനില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈരാറ്റുപേട്ട തലപ്പള്ളില്‍ നസീര്‍ ഹമീദ് (52) ആണ് ബഹറിനിലെ ആശുപത്രിയില്‍ മരിച്ചത്. ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയില്‍ നസീര്‍ ബഹറിനില്‍ എത്തിയത്. അവിടെ ക്വാറന്റീനില്‍ കഴിയവെ കോവിഡ് ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരിക്കുകയുമായിരുന്നു. മൃതദേഹം ബഹറിനില്‍ ഖബറടക്കും.
കോട്ടയം സ്വദേശി ബഹറിനില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment