Monday, May 20, 2024 9:59 am

‘കെ.എസ്.ആര്‍.ടി.സി’ യും ‘ആനവണ്ടി’ എന്ന പേരും ഇനിമുതല്‍ കേരളത്തിന്‌ സ്വന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും  ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച്‌ വന്ന കെ എസ് ആര്‍ ടി സി (K S R T C) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സര്‍വ്വീസുകളില്‍ കെഎസ്‌ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച്‌ വന്നത്. എന്നാല്‍ ഇത് കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ് മാര്‍ക്കിന് കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്സ് ആക്‌ട് 1999 പ്രകാരം കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്‌ ട്രേഡ് മാര്‍ക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍ കെ എസ്‌ ആര്‍ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല അത്. സിനിമയിലും സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ എസ് ആര്‍ ടി സിക്ക് ലഭിച്ച നേട്ടമാണ് – ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കെ എസ്‌ ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആര്‍ ടി സി എം ഡി യും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു. ആനവണ്ടി എന്ന പേരില്‍ കെ എസ് ആര്‍ ടി സി ബസുകളുടെ സമയം അറിയാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പും ഫേസ്ബുക്ക് പേജും നിലവിലുണ്ട്. ഇവര്‍ക്ക് ഇനി മുതല്‍ ആനവണ്ടി എന്ന പേര് ഉപയോഗിക്കാന്‍ കഴിയാതെ വരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.സി, പുഷ്ബാക്ക് സീറ്റ് , വൈഫൈ ; പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുമായി കെ.എസ്.ആര്‍.ടി.സി

0
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി...

ഹെലികോപ്‌റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപെട്ട​തായി സൂചനകൾ ;​ ആരും രക്ഷപ്പെട്ടതായി...

0
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ...

വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്

0
വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്....

ലഡാക്കിൽ ഭൂചലനം ; 4.0 തീവ്രത രേഖപ്പെടുത്തി

0
ലഡാക്ക്: ലഡാക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ...