എ.സി, പുഷ്ബാക്ക് സീറ്റ് , വൈഫൈ ; പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുമായി കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള്‍ എത്തിച്ചു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള മാര്‍ക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി എത്തിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പെര്‍ഫോമെന്‍സ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത യാത്ര സൗകര്യം എന്നിവ മനസിലാക്കുന്നതിനുമായാണ് ഈ ബസുകള്‍ പരീക്ഷണയോട്ടത്തിന് എത്തിച്ചിരിക്കുന്നത്. ഇവ തൃപ്തികരമായാലായിരിക്കും പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസ് ഫ്‌ളീറ്റിലേക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുകയെന്നാണ് വിവരങ്ങള്‍.

പ്രീമിയം സര്‍വീസ് ആയതിനാല്‍ തന്നെ മികച്ച സൗകര്യവും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കും. പുഷ്ബാക്ക് സീറ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്‌പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉണ്ടാകുക. 48 ബസുകള്‍ വാങ്ങുന്നതിനാണ് കരാര്‍ വിളിച്ചിരുന്നത്. പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. അതേ മോഡല്‍ ബസുകള്‍ വാങ്ങുന്നതിനു മുന്‍പ് ഓടിച്ചുനോക്കാനാണ് തീരുമാനം. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് സ്റ്റോപ്പുകള്‍ പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. നിരക്ക് സൂപ്പര്‍ ഫാസ്റ്റിനേക്കാളും ഉയര്‍ന്നതായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിശ്രുത വധൂവരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവം ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

0
ഉദുമ : വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ...

കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ....

0
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പങ്കില്ലെന്ന് പോലീസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ‘മെറ്റ’ നീക്കിയതിൽ വിവാദം....

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...