മസ്‍ക്കത്ത് : ഒമാനില്‍ കൊവിഡ് മൂലം മലയാളി ഡോക്ടര്‍ മരണത്തിന് കീഴടങ്ങി . കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ (51) ആണ് ഒമാനിലെ ബുറൈമിയില്‍ മരിച്ചത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്‍തുവരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‍ലസ് ഹോസ്‍പിറ്റല്‍, എന്‍എംസി ഹോസ്‍പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് . കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയെത്തിയത്. സംസ്‍കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.