വ്യാപാര സ്ഥാപനങ്ങളിൽ എത്തി ഉടമ പണം നൽകാൻ ഉണ്ടെന്നു പറഞ്ഞു പണം തട്ടുന്ന മല്ലപ്പള്ളി സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വ്യാപാര സ്ഥാപനങ്ങളിൽ എത്തി ഉടമ പണം നൽകാൻ ഉണ്ടെന്നു പറഞ്ഞു പണം തട്ടുന്ന മല്ലപ്പള്ളി സ്വദേശി പിടിയിൽ. കോട്ടയം ചെറുവണ്ടൂരിൽ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റ ഭാഗത്ത് ആലും മുട്ടിൽ വീട്ടിൽ രാജേഷ് ജോർജ് (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനാലിന് ഉച്ചയ്‌ക്ക് പട്ടിമറ്റത്തുള്ള വ്യാപാര സ്ഥാപനത്തിൽ എത്തി ഉടമയായ സുബി ഏലിയാസ് പണം നൽകാനുണ്ടെന്ന് ജോലിക്കാരിയോട് പറഞ്ഞ് വിശ്വസിപ്പിച്ച് വിശ്വാസ യോഗ്യമായ രീതിയിൽ ഉടമയോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇയാൾക്ക് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് സമാനമായ കേസുകൾ നിലവിൽ ഉണ്ട്. ചെറിയ തുകയായതിനാൽ പലരും കേസ് കൊടുക്കാറില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ ടി.എസ് സനീഷ്, കെ.വി നിസാർ, എ.എസ്.ഐ സൂര്യൻ ജോർജ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ഒ.എസ് ബിബിൻരാജ്, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് ആറു വരെ നിരോധിച്ചു

0
പത്തനംതിട്ട : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഓഗസ്റ്റ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എയ്ഡ്‌സ് ബോധവല്‍ക്കരണം : റെഡ് റണ്‍ മാരത്തണ്‍ ഓഗസ്റ്റ് ഏഴിന് ജില്ല മെഡിക്കല്‍...

പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു – 94474 60614

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും...

പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ...