കുവൈറ്റ് : കുവൈറ്റില്‍ മംഗലാപുരം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ മുന്‍ PAC അംഗം ഫയാസ് ഷെയ്ഖ് (49 ) ആണ് മരിച്ചത്. അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മൂന്ന് മാസത്തോളമായി ശ്വാസകോശ സംബന്ധമായി ചികിത്സയിലായിരുന്നു. കുവൈറ്റില്‍ ബദര്‍ അല്‍ മുല്ല കമ്പനിയിലെ സര്‍വ്വീസ് എഞ്ചിനീയര്‍ ആയിരുന്നു. ഭാര്യ തരന്നും ഫയാസ് (മുന്‍ ICSK ടീച്ചര്‍ ) മൂന്ന് മക്കളും കുവൈറ്റിലുണ്ട്.