ദോഹ: പത്തനംതിട്ട എലന്തൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ് മരിച്ചത്. 30 വര്‍ഷമായി ഇദ്ദേഹം ദോഹയില്‍ ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയതിന് ശേഷം സന്ദര്‍ശക വിസയില്‍ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആയിരുന്നു മരണം.
ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കള്‍: സൂസന്‍ എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍), ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക് ഖത്തര്‍).
മരുമക്കള്‍: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദോഹയില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.