ഋഷികേശ് : ഹിമാലയത്തിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പത്തനംതിട്ട ഓമല്ലൂര്‍ പ്രക്കാനമാണ് സ്വദേശം. പ്രശസ്തമായ വസിഷ്ഠഗുഹയിലെ സംരക്ഷകനായിരുന്നു ചൈതന്യാനന്ദപുരി. ഋഷികേശ് ശിവാനന്ദ ആശ്രമം പ്രസിഡന്റും മലയാളിയുമായ സ്വാമി പത്മനാഭാനന്ദയുടെ നേതൃത്വത്തില്‍ ഗംഗയില്‍ ജലസമാധി ഇരുത്തി. ഋഷികേശ് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രമോദ് കൃഷ്ണന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1953 ല്‍ സന്യാസിവര്യനായ സ്വാമി പുരുഷോത്തമാനന്ദയുടെ ശിഷ്യനായി വസിഷ്ഠഗുഹയില്‍ എത്തിയ സ്വാമി ചൈതന്യാനന്ദപുരി അദ്ദേഹത്തില്‍നിന്ന് ആധ്യാത്മിക പാഠങ്ങള്‍ സ്വായത്തമാക്കിയിരുന്നു. ചാര്‍ധാം യാത്രാവഴിയിലെ പ്രധാനപ്പെട്ട സ്ഥലമായ വസിഷ്ഠഗുഹയുടെ ദീര്‍ഘകാലമായി സംരക്ഷകനായി കഴിയുകയായിരുന്നു സ്വാമി.